ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് നരേന്ദ്ര മോഡിയ്ക്ക് അയച്ച കത്തില്‍ യുസിഎഫ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 834 അതിക്രമങ്ങളാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം നവംബര്‍ വരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി. ഒഡീഷ, മധ്യപ്രദേശ്, യുപി, സല്‍ഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നല്‍ബേരിയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളും ക്രിസ്മസ് അലങ്കാരങ്ങള്‍ വിറ്റ കടകളും ആക്രമിച്ചിരുന്നു.
സംഭവത്തില്‍ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്രംഗ് ദള്‍ കണ്‍വിനറും അടക്കം നാല് പേര്‍ അറസ്റ്റിലായി.