പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; സഫലമാകുന്നത് ഏഴ് വര്‍ഷത്തെ പ്രണയം

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; സഫലമാകുന്നത് ഏഴ് വര്‍ഷത്തെ പ്രണയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ദീര്‍ഘകാലമായുള്ള സുഹൃത്ത് അവിവ ബെയ്ഗ് ആണ് പ്രതിശ്രുത വധു.

ഡല്‍ഹി സ്വദേശിനിയായ അവിവയുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ് ഇരുപത്തഞ്ചുകാരനായ റെയ്ഹാന്‍. ഡെറാഡൂണില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ റെയ്ഹാന്‍ ലണ്ടനില്‍ നിന്നാണ് ഓറിയന്റല്‍ ആനൃന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവ.

ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍. വന്യജീവി, നഗരം, കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോര്‍ട്ട്ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍.

മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും റെയ്ഹാന്റെ പഠന വിഷയങ്ങളായിരുന്നു. 2021 മുതല്‍ ഫോട്ടോഗ്രാഫി എക്‌സിബിഷനുകള്‍ നടത്തി വരുന്നു. ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ 2021 ലായിരുന്നു റെയ്ഹാന്റെ ആദ്യത്തെ പ്രദര്‍ശനം.

ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവിവ പിജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ നിന്നാണ് മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദം നേടിയത്. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയാണ് അവിവ. 2019 ലും 2023 ലും അവിവാ സ്വതന്ത്രമായി ഫോട്ടോഗ്രാഫി എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.