ന്യൂഡല്‍ഹി: തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി.
പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ ഇന്ത്യക്കും കൈമാറി. തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഡിപ്ലോമാറ്റിക് ചാനല്‍ വഴിയാണ് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ കസ്റ്റഡിയിലുള്ളവരുടെ പട്ടിക കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാരുടെ പട്ടിക കൈമാറുന്നത്.
പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും എത്രയും വേഗം മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.