പുകവലിക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും! 18 രൂപയുടെ സിഗരറ്റിന് 72 രൂപ ആകും; ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പുകവലിക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും! 18 രൂപയുടെ സിഗരറ്റിന് 72 രൂപ ആകും; ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതല്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. പുകയില ഉല്‍പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് നികുതി, പാന്‍മസാലയ്ക്ക് പുതിയ സെസ് എന്നിവ ചുമത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ സാഹചര്യത്തിലാണ് വില വര്‍ധനവ്.

പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബറില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2025 പാസാക്കിയിരുന്നു. ഇത് പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

പാന്‍മസാല, സിഗരറ്റുകള്‍, പുകയില, സമാനമായ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് ചരക്ക് സേവന നികുതി പ്രകാരം 40 ശതമാനം നികുതി ചുമത്തും. ബീഡിക്ക് 18 ശതമാനമാണ് ജിഎസ്ടി നിരക്ക്. നിലവില്‍ 18 രൂപയ്ക്ക് ലഭിക്കുന്ന ഒരു സിഗരറ്റിന് നാല് മടങ്ങ് വര്‍ധനവോടെ 72 രൂപ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.