ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ കാശ്മീരി വിഘടന വാദിയും ദുക്തരന്‍ ഇ മില്ലത്ത് മേധാവിയുമായ ആസിയ അന്ദ്രാബി കുറ്റക്കാരിയെന്ന് ഡല്‍ഹി കോടതി. തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ്, വിദ്വേഷ പ്രസംഗങ്ങള്‍, ക്രിമിനല്‍ ഗൂഢാലോചന, ഭീകരവാദത്തിലൂടെ രാജ്യത്തിനെതിരായ യുദ്ധം എന്നി കുറ്റങ്ങളാണ് എന്‍ഐഎ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
യുഎപിഎ സെക്ഷന് 18, 38 എന്നി വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കേസില്‍ ഇവരുടെ രണ്ട് കൂട്ടാളികളും പ്രതികളാണ്. ജനുവരി 17 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു.
1987 ലാണ് ദുക്തരാന്‍ ഇ മില്ലത്ത് സ്ഥാപിച്ചത്. ജമ്മു കാശ്മീരിലെ വിഘടന ഗ്രൂപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ 2018 ഏപ്രിലില്‍ ഇവര്‍ അറസ്റ്റിലായി. തുടര്‍ന്ന് യുഎപിഎ പ്രകാരം ദുക്തരാന്‍ ഇ മില്ലത്തിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. 2019 ല്‍ ഇവരുടെ സ്വത്തുകള്‍ എന്‍ഐഎ കണ്ടുകെട്ടി.
വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇവര്‍ കാശ്മീരി പെണ്‍കുട്ടികളുടെ മനസില്‍ വിഘടന വാദം കുത്തിവെയ്ക്കാന്‍ ശ്രമിച്ചെന്നും നിരോധിത ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.