അമേരിക്കന്‍ വിമാന വാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെത്തി; ഇറാനെതിരെ സൈനിക നടപടിക്ക് സാധ്യതയേറി

അമേരിക്കന്‍ വിമാന വാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെത്തി; ഇറാനെതിരെ  സൈനിക നടപടിക്ക് സാധ്യതയേറി

വാഷിങ്ടണ്‍: അമേരിക്കയുടെ മുഖ്യ വിമാന വാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണും മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെത്തി.

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ഇരു രാജ്യങ്ങളും പരസ്പരം വെല്ലുവിളി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ വരവ് എന്നത് ശ്രദ്ധേയമാണ്. കപ്പലുകളെത്തുന്നതോടെ പ്രദേശത്തെ യു.എസ് സംഘാംഗങ്ങളുടെ എണ്ണവും വര്‍ധിക്കും.

അതേസമയം, പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാന വാഹിനിക്കപ്പലിനെയും യുദ്ധക്കപ്പലുകളെയും പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത് എന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം.

നിമിറ്റ്സ് ക്ലാസില്‍ ഉള്‍പ്പെട്ടതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിമാന വാഹിനിക്കപ്പലാണ് യു.എസ്.എസ് എബ്രഹാം ലിങ്കണ്‍. കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് 3 യിലെ പ്രധാന യുദ്ധക്കപ്പലും ഇതാണ്. ജനുവരി 19 ന് മലാക്ക കടലിടുക്കിലൂടെയാണ് ഇത് കടന്നു പോയത്.

യു.എസ്.എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍, യു.എസ്.എസ് സ്പ്രൂവാന്‍സ്, യു.എസ്.എസ് മൈക്കിള്‍ മര്‍ഫി എന്നീ യുദ്ധക്കപ്പലുകളാണ് എബ്രഹാം ലിങ്കണ് ഒപ്പമുള്ളത്. ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖൊമേനി ഭൂഗര്‍ഭ ബങ്കറില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.