മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്രാ പവാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്രാ പവാര്‍ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്.

ഇന്ന് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തില്‍ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ സുനേത്രയുടെ പേര് നിര്‍ദേശിക്കുകയും മറ്റ് നേതാക്കള്‍ പിന്തുങ്ങുകയും എംഎല്‍എമാര്‍ ഏകക്ണ്ഡമായി സുനേത്രയെ തിരഞ്ഞെടുക്കുകയുമായിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ ഭാഗമാണ് എന്‍സിപി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സുനേത്രാ പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.