ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ

ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ

വാഷിങ്ടൺ: എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് ഓഫറുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നും എണ്ണ വാങ്ങേണ്ടാ എന്നും വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ എന്നുമാണ് ട്രംപിൻ്റെ നിർദേശം.

"ഞങ്ങൾ ഇതിനോടകം ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കരാറിൻ്റെ ഭാഗമായി കടന്നുവരും. ആയതിനാൽ ഇന്ത്യയും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് പകരം വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങും. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു."; ട്രംപ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വെനസ്വേല ഇപ്പോൾ നയിക്കുന്നതും ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി തുടരാൻ അനുവദിച്ചതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഡെൽസി റോഡ്രിഗസുമായി സംസാരിച്ചെന്നും ഇന്ത്യ-വെനസ്വേല ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മോഡി പറഞ്ഞു. എന്നാൽ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിൻ്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ആരോപിച്ച് റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ ബില്ല് അവതരിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ നീക്കം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.