നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കവുമായി കമ്മിഷന്‍; ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ മാര്‍ഗരേഖ നല്‍കി വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്

 നിയമസഭാ തിരഞ്ഞെടുപ്പിന്  ഒരുക്കവുമായി കമ്മിഷന്‍;  ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ മാര്‍ഗരേഖ  നല്‍കി വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്

തിരുവനന്തപുരം: മെയില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ മാര്‍ഗരേഖ നല്‍കി വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ചുമതല നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

മുന്‍ കാലങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും ചുമതല നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെ റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

എസ്‌ഐആര്‍ ജോലിയുള്ളവരെ അന്തിമ പട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ മാസം കേരളത്തിലെത്തിയേക്കുമെന്നും സൂചനയുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.