ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ ട്രംപിനെ പ്രീണിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂര്‍ണമായും കീഴടങ്ങിയെന്ന് കോണ്‍ഗ്രസ്.
ട്രംപിന്റെ വിശദീകരണത്തില്‍ നിന്ന് പ്രധാനമന്ത്രി മോഡി പൂര്‍ണമായും കീഴടങ്ങി എന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍, യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിക്കണം. സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
വ്യാപാര കരാറില്‍ ധാരണയായ വിവരം ഇന്ത്യന്‍ സമയം രാത്രി വളരെ വൈകിയാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഇറക്കുമതി ഇന്ത്യ ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്നാണ് യു.എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പ്രസ്താവിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് കരാറും ഇന്ത്യ-ഇയു കരാറും പാര്‍ലമെന്റില്‍ വെക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.