വിമാനം വഴി കോടികളുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ ആറ് മലയാളികള്‍ അറസ്റ്റില്‍

വിമാനം വഴി കോടികളുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ ആറ് മലയാളികള്‍ അറസ്റ്റില്‍

ചെന്നൈ: തായ്‌ലന്‍ഡില്‍ നിന്ന് ചെന്നൈയിലേക്ക് രണ്ട് വിമാനങ്ങളിലായി ഹൈഡ്രോ കഞ്ചാവ് കടത്തിയ ആറ് മലയാളി യുവാക്കള്‍ പിടിയില്‍. 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് സംഘങ്ങളായെത്തിയ ആറ് ഐടി ജീവനക്കാരാണ് പിടിയിലായത്. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

ആദ്യം എത്തിയ നാല് അംഗ സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. 15 കിലോ ഉയര്‍ന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 15 കോടി രൂപ വിലമതിക്കുന്നതാണിതെന്ന് ഉദ്യെഗസ്ഥര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ തായ്ലന്‍ഡില്‍ നിന്നെത്തിയ രണ്ട് യുവാക്കളെക്കൂടി പരിശോധിച്ചപ്പോള്‍ എട്ട് കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.