എഴുപത്തഞ്ച് വയസ് കഴിഞ്ഞവര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

എഴുപത്തഞ്ച് വയസ് കഴിഞ്ഞവര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: എഴുപത്തഞ്ച് വയസ് കഴിഞ്ഞവര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതോടെ എം.എം ഹസന്‍, പാലോട് രവി, എം.എ വാഹിദ് തുടങ്ങിയ പലരും ലിസ്റ്റില്‍ നിന്ന് പുറത്താകും.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നാണ് എഐസിസി നിര്‍ദേശം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി രണ്ട് തവണ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അരുവിക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന് 78 വയസായി. പാലോട് രവിക്കും എം.എ വാഹിദിനും 76 പിന്നിട്ടു.

ഇതോടെ ഇവരെല്ലാം സാധ്യതാ ലിസ്റ്റില്‍ നിന്ന് പുറത്താവും. എംഎല്‍എമാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 76 വയസുണ്ട്. സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സര രംഗത്ത് ഇറക്കണമെന്നാണ് കെപിസിസി ആഗ്രഹിക്കുന്നത്.

അതിനാല്‍ തിരുവഞ്ചൂരിന് മത്സരിക്കാനുള്ള ടിക്കറ്റ് ലഭിച്ചേക്കും. സിറ്റിങ് എംപിമാര്‍ മത്സരിക്കണോ എന്നതില്‍ ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും 76 വയസായ കെ. സുധാകരന് രണ്ട് മാനദണ്ഡത്തിലും ഇളവ് ലഭിക്കുമെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.