ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നിരാശ ജനകമെന്ന് ശശി തരൂര്‍ എം.പി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ വിമര്‍ശനമുന്നയിച്ചു.
ബജറ്റില്‍ കേരളത്തെ അവഗണിച്ചു. ഏഴ് അതിവേഗ പാതയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടി വയ്ക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ബജറ്റ് പരിഗണിച്ചിട്ടില്ല.
പ്രഖ്യാപനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടത്തുന്നുള്ളൂവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും തരൂര്‍ ആരോപിച്ചു. രാജ്യത്തിന് അഭിമാനമായ വിഴിഞ്ഞം പദ്ധതിക്കും ബജറ്റില്‍ ഒന്നും നീക്കി വെച്ചിട്ടില്ല.
കൃഷിക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമാണ് നീക്കിയിരിപ്പ്. കുരുമുളക് കൃഷിയെ പാടെ അവഗണിച്ചു. സുഗന്ധ വ്യഞ്ജന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യക്തികള്‍ക്ക് നികുതി ബാധ്യത ഏറുകയും വന്‍കിട കമ്പനികള്‍ക്ക് കുറയുകയും ചെയ്യുന്നു.
വിബി ജി റാംജി പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കും. പുതിയ ജലപാതകളില്‍ കേരളത്തെ പരിഗണിക്കുമോ എന്ന് ഉറപ്പില്ല. കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിച്ചെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.