ഭൂപന്‍ ബോറ അസം പിസിസി അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിക്കൊപ്പം.
ദിസ്പൂര്‍: അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നല്‍കിയ രാജി പിന്‍വലിച്ചു. പിസിസി അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അതിന് കൂടുതല്‍ സമയം വേണമെന്നും കോണ്‍ഗ്രസ് നേതൃത്വം ബോറയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂപന്‍ ബോറ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുന്നു എന്നതാണ് ബോറയുടെ പരാതി. എന്നാല്‍ എന്തുകൊണ്ടാണ് രാജി എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ഗൗരവ് ഗൊഗോയ് നയിച്ച മജുലിയിലെ കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപന്‍ ബോറയുടെ പെട്ടെന്നുള്ള രാജിയെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് അടുത്തിടെ ഭൂപന്‍ ബോറയെ ചുമതലപ്പെടുത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബോറയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇത് മറികടക്കാനാണ് ഗൗരവ് ഗൊഗോയ് അടിയന്തര ചര്‍ച്ച നടത്തി രാജി പിന്‍വലിപ്പിച്ചത്. 2021-2025 കാലയളവിലാണ് ബോറ അസം പിസിസി അധ്യക്ഷനായിരുന്നത്. രണ്ട് തവണ എംഎല്‍എയും ആയിട്ടുണ്ട്. 1994 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു.