ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്ന് രാവിലെ 11 മണിയോടെ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് രണ്ട് ഭീകരരെ വധിച്ചത്. 'ഓപ്പറേഷന്‍ ത്രാഷി-ക' എന്ന പേരിലായിരുന്നു ഓപ്പറേഷന്‍.
ഒരു മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. ഇതില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.