കുറ്റവാളികൾ കുട്ടികളായാലും ശിക്ഷ മുതിർന്നവരുടേത് : ക്വീൻസ്‌ലൻഡിൽ നിയമം കടുക്കുന്നു; 12 കുറ്റകൃത്യങ്ങൾ കൂടി പട്ടികയിൽ

കുറ്റവാളികൾ കുട്ടികളായാലും ശിക്ഷ മുതിർന്നവരുടേത് : ക്വീൻസ്‌ലൻഡിൽ നിയമം കടുക്കുന്നു; 12 കുറ്റകൃത്യങ്ങൾ കൂടി പട്ടികയിൽ

ബ്രിസ്‌ബേൻ: കൗമാരപ്രായക്കാർ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുതിർന്നവർക്ക് തുല്യമായ ശിക്ഷ ഉറപ്പാക്കുന്ന 'അഡൽറ്റ് ക്രൈം, അഡൽറ്റ് ടൈം' നയം ക്വീൻസ്‌ലൻഡ് സർക്കാർ. പന്ത്രണ്ട് പുതിയ കുറ്റകൃത്യങ്ങൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ ആകെ എണ്ണം 45 ആയി ഉയർന്നു.

പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളിയും അറ്റോർണി ജനറൽ ഡെബ് ഫ്രെക്ലിംഗ്ടണും ചേർന്നാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സമൂഹത്തിന് വലിയ തോതിൽ ദ്രോഹമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ അടിച്ചമർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്റ്റോക്കിങ് (പിന്തുടർന്ന് ശല്യം ചെയ്യൽ), കൊലപാതകത്തിനുള്ള ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ 12 കുറ്റകൃത്യങ്ങളാണ് പുതുതായി ചേർത്തത്.

ലഹരി മരുന്ന് നൽകി ഉപദ്രവിക്കുക, ശാരീരിക വൈകല്യമുള്ളവരെ പീഡിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ പുതിയ നിയമം വഴിയൊരുക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിനോടൊപ്പം തന്നെ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. സെമിറ്റിക് വിരുദ്ധത തടയുന്നതിനും ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുമുള്ള പുതിയ ബില്ലുകൾ ഈ ആഴ്ച പാർലമെന്റിൽ ചർച്ച ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.