ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു; യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് അധികൃതര്‍

 ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു; യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് അധികൃതര്‍

ദുബായ്: യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അധികൃതര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. വിമാനത്താവളം അടച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ആവശ്യപ്പെട്ടു.

'യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല' - എമിറേറ്റ്സ് എയര്‍ലൈന്‍ പറഞ്ഞു. ഫെബ്രുവരി 28 നും മാര്‍ച്ച് 31 നും ഇടയില്‍ ബുക്കിങ് ഉള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകള്‍ നല്‍കുമെന്നും എമിറേറ്റ്സ് പറഞ്ഞു.

ഏപ്രില്‍ 30 നോ അതിനു മുന്‍പോ യാത്രയ്ക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് ബദല്‍ വിമാനത്തില്‍ ഉപയോക്താക്കള്‍ക്ക് റീബുക്ക് ചെയ്യാം. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്തവര്‍ അവരുമായി നേരിട്ട് ബന്ധപ്പെടണം.

എമിറേറ്റ്‌സില്‍ നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് എയര്‍ലൈനിന്റെ റീഫണ്ട് ഫോം പൂരിപ്പിച്ച് റീഫണ്ട് തിരഞ്ഞെടുക്കാം. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്തവര്‍ റീഫണ്ട് പ്രോസസ് ചെയ്യുന്നതിന് അവരുടെ ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്സ് അറിയിച്ചു.

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് ഇന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ഫ്‌ളൈറ്റുകളുണ്ടാകും.

ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂള്‍ഡ് സര്‍വീസും നടത്തും. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ളത് കൊച്ചി-റാസല്‍ഖൈമ-കൊച്ചി റൂട്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള ഒമ്പത് വിമാനങ്ങളും റദ്ദാക്കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് (കേരള സര്‍വീസുകള്‍-മാര്‍ച്ച് 7)
ന്മ കൊച്ചി - മസ്‌കത്ത് - കൊച്ചി : IX431 / IX432
ന്മ കൊച്ചി - മസ്‌കത്ത് - കൊച്ചി : IX441 / IX442
ന്മ കോഴിക്കോട് - മസ്‌കത്ത് - കോഴിക്കോട് : IX337 / IX338
ന്മ കോഴിക്കോട് - മസ്‌കത്ത് - കോഴിക്കോട് : IX318 / IX317
ന്മ തിരുവനന്തപുരം - മസ്‌കത്ത് - തിരുവനന്തപുരം : IX550 / IX549
ന്മ കൊച്ചി - റാസല്‍ഖൈമ - കൊച്ചി : IX1123 / IX1125

എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ (മാര്‍ച്ച് 7)
ന്മ ഡല്‍ഹി - ജിദ്ദ - ഡല്‍ഹി : AI2255 / AI2256
ന്മ മുംബൈ - ജിദ്ദ - മുംബൈ : AI2251 / AI2252
ന്മ മുംബൈ - ജിദ്ദ - മുംബൈ : AI2245 / AI2246

എയര്‍ ഇന്ത്യ എക്പ്രസിന്റെ മറ്റ് സര്‍വീസുകള്‍ (മാര്‍ച്ച് 7)
ന്മ മുംബൈ - മസ്‌കത്ത് - മുംബൈ : IX235 / IX236
ന്മ ഡല്‍ഹി - മസ്‌കത്ത് - ഡല്‍ഹി : IX163 / IX164
ന്മ കോഴിക്കോട് - ജിദ്ദ - കോഴിക്കോട് : IX397 / IX398
ന്മ മംഗളൂരു - ജിദ്ദ : IX845
ന്മ ജിദ്ദ - ഹൈദരാബാദ് : IX940
ന്മ മുംബൈ - റാസല്‍ഖൈമ - മുംബൈ : IX1121 / IX1122
ന്മ മുംബൈ - റാസല്‍ഖൈമ - മുംബൈ : IX6605 / IX6606
ന്മ ഡല്‍ഹി - റാസല്‍ഖൈമ - ഡല്‍ഹി : IX6603 / IX6604
ന്മ ബെംഗളൂരു - റാസല്‍ഖൈമ - ബെംഗളൂരു : IX6701 / IX6702
ന്മ മുംബൈ - അബുദാബി - മുംബൈ : IX257 / IX268
ന്മ ബെംഗളൂരു - അബുദാബി - ബെംഗളൂരു : IX865 / IX866
ന്മ മുംബൈ - ഷാര്‍ജ - മുംബൈ : IX251 / IX252
ന്മ ബെംഗളൂരു - ഷാര്‍ജ - ബെംഗളൂരു : IX6607 / IX6608
ന്മ മുംബൈ - മസ്‌കത്ത് - മുംബൈ : IX1112 / IX1113
ന്മ ഡല്‍ഹി - മസ്‌കത്ത് - ഡല്‍ഹി : IX6601 / IX6602

മറ്റ് കമ്പനികളുടെ സര്‍വീസുകള്‍

ഇന്‍ഡിഗോ: ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-ഷാര്‍ജ (6E 1421), ഷാര്‍ജ-ഹൈദരാബാദ് (6E 1422), ഹൈദരാബാദ്-റാസല്‍ഖൈമ (6E 1495), റാസല്‍ഖൈമ-ഹൈദരാബാദ് (6E 1496), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502).

ആകാശ എയര്‍: കൊച്ചിയില്‍ നിന്ന് വൈകിട്ട് 5.50ന് ജിദ്ദയിലേക്കും, രാത്രി 10.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വീസ്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസുണ്ടായിരിക്കും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നാളെ വരെ സര്‍വീസ് ഉണ്ടായിരിക്കില്ല.

എയര്‍ അറേബ്യ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഷാര്‍ജ/അബുദാബി/റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള ചില സര്‍വീസുകളുണ്ടാകും. ഇത്തിഹാദ്: അബുദാബിയില്‍ നിന്ന് മാര്‍ച്ച് 19 വരെ പരിമിതമായ തോതില്‍ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തും. നഗരങ്ങള്‍ ഇവ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത. സ്‌പൈസ്‌ജെറ്റ്: ഉച്ചയ്ക്ക് 1.30ന് ഫുജൈറ-കൊച്ചി സര്‍വീസുണ്ടായിരിക്കും. ഫുജൈറ-മുംബൈ സര്‍വീസുമുണ്ടാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.