പാചകവാതക പ്രതിസന്ധി: ഗ്രാമീണ മേഖലയില്‍ ബുക്കിങിന് 45 ദിവസത്തെ ഇടവേള; പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം

പാചകവാതക പ്രതിസന്ധി: ഗ്രാമീണ മേഖലയില്‍ ബുക്കിങിന് 45 ദിവസത്തെ ഇടവേള; പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇക്കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അറിയിച്ചു.

വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ബുക്കിങില്‍ ചെറിയ നിയന്ത്രണങ്ങള്‍ വരുത്തിയത്. ഗ്രാമീണ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കി. 50 ലക്ഷം സിലിണ്ടറുകള്‍ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

എല്‍.പി.ജി ക്ഷാമം ഉണ്ടെന്ന നിലയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ടിവി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്‌നം ഉണ്ടെന്ന രീതിയില്‍ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവന്‍ കാണിക്കരുതെന്നും പലയിടത്തും പ്രശ്‌നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ വീണ്ടും കാണിക്കുന്നുവെന്നും ഈ വിഷയത്തില്‍ വ്യക്തത നല്‍കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.