ഒടുവില്‍ വഴങ്ങി: സ്വതന്ത്രനായി മത്സരിക്കാനില്ല, താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് കെ. സുധാകരന്‍

ഒടുവില്‍ വഴങ്ങി: സ്വതന്ത്രനായി മത്സരിക്കാനില്ല, താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് കെ. സുധാകരന്‍

ന്യൂഡല്‍ഹി: സീറ്റ് ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ. സുധാകരന്‍ എംപി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്നാണ് അദേഹം വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു അദേഹം.

എന്നാല്‍ എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നില്‍ക്കുകയായിരുന്നു. സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതോടെ അദേഹത്തിന്റെ സാധ്യതകള്‍ അടയുകയായിരുന്നു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് താന്‍ പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്ന് വ്യക്തമാക്കിയത്.

പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും താനില്ല. തന്റെ അനുയായികള്‍ മറ്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. പാര്‍ട്ടി എത്രയോ വലുതാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത് അനുസരിച്ച് മുന്‍പോട്ട് പോകുമെന്നും അദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.