ന്യൂഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്.
സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും കൂടുതല്‍ പരിശോധനകള്‍ ഡോക്ടര്‍മാരുടെ സംഘം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസവും ചുമയും കാരണമാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 11 ന് ഡിസ്ചാര്‍ജ് ആകുകയും ചെയ്തു.