പ്രതിസന്ധി ഘട്ടം; 'ടീം ഇന്ത്യ' സ്പിരിറ്റ് ഉണ്ടാകണമെന്ന് പ്രധാനമന്ത്രി

പ്രതിസന്ധി ഘട്ടം; 'ടീം ഇന്ത്യ' സ്പിരിറ്റ് ഉണ്ടാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം തികയുമ്പോള്‍ രാജ്യത്ത് ഊര്‍ജ വിതരണം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ നടപടികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ പ്രതിസന്ധി മൂലം ഇന്ത്യയ്ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. ആറ് വര്‍ഷം മുന്‍പുള്ള കോവിഡ് 19 മഹാമാരിയെ അദേഹം ഓര്‍മിപ്പിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

'അവശ്യ സാധനങ്ങളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാമാരി സമയത്ത് പ്രകടിപ്പിച്ച 'ടീം ഇന്ത്യ' സ്പിരിറ്റ് ഇപ്പോള്‍ രാഷ്ട്രത്തെ നയിക്കണം' - മോഡി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.