ഇന്ത്യ സൗഹൃദ രാജ്യം: സുരക്ഷിത പാതയൊരുക്കി ഇറാന്‍; രണ്ട് എല്‍പിജി ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടന്നു

ഇന്ത്യ സൗഹൃദ രാജ്യം: സുരക്ഷിത പാതയൊരുക്കി ഇറാന്‍; രണ്ട് എല്‍പിജി ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടന്നു

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി സുരക്ഷിതമായി കടന്നു. ഇന്ത്യന്‍ പതാകയുള്ള ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍മ എന്നി കപ്പലുകളാണ് ഹോര്‍മുസ് പിന്നിട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നത്.

ഷിപ്പിങ് ഏജന്‍സികളില്‍ നിന്നുള്ള ട്രാക്കിങ് വിവരങ്ങളാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളെ സൗഹൃദ രാജ്യങ്ങള്‍ ആയി പ്രഖ്യാപിച്ച ഇറാന്‍, ഈ രാജ്യങ്ങളുടെ കപ്പലുകള്‍ തടയുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കപ്പലുകള്‍ക്ക് സുഗമമായ യാത്ര അനുവദിച്ചത്. ഏകദേശം 90,000 ടണ്ണിലധികം എല്‍പിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ നാല് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇതേ പാതയിലൂടെ വിജയകരമായി ഹോര്‍മുസ് കടന്നിരുന്നു. മേഖലയിലെ അതീവ ഗൗരവകരമായ സാഹചര്യത്തിലും ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.