ഒറ്റയടിക്ക് 30,000 ജോലിക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെക് ഭീമന്‍ ഒറാക്കിള്‍; ജോലി പോയ 12,000 പേരും ഇന്ത്യക്കാര്‍

ഒറ്റയടിക്ക് 30,000 ജോലിക്കാരെ  പിരിച്ചുവിട്ട് അമേരിക്കന്‍ ടെക് ഭീമന്‍ ഒറാക്കിള്‍; ജോലി പോയ 12,000 പേരും ഇന്ത്യക്കാര്‍

ബംഗളൂരു: അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിളില്‍ വ്യാപക പിരിച്ചുവിടല്‍. ലോകത്തൊട്ടാകെ 30,000 പേരെയാണ് കമ്പനി ഒറ്റയടിക്ക് പിരിച്ചു വിട്ടത്. ഇതില്‍ 12,000 പേര്‍ ഇന്ത്യക്കാരാണ്.

പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അറിയിക്കുന്നതനുസരിച്ച് ഒരു മാസത്തിനുള്ളില്‍ ഇനിയും ജീവനക്കാരെ പിരിച്ചുവിടും. എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമടക്കം ജീവനക്കാരനെ പിരിച്ചുവിട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ആകെ 30,000 ജീവനക്കാരാണ് ഒറാക്കിളിനുള്ളത്. ഇത്രയധികം പേരെ പിരിച്ചുവിടാനുള്ള കാരണമെന്തെന്ന് പറയാന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

'സംഘടനാപരമായ മാറ്റങ്ങളെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി നിങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അനാവശ്യമാണ്.' പിരിച്ചുവിടപ്പെട്ടവര്‍ക്ക് അയച്ച മെയിലില്‍ കമ്പനി അറിയിക്കുന്നു.

ഇന്ത്യയിലെ ജോലിക്കാരില്‍ ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 15 ദിവസത്തെ ശമ്പളം കമ്പനി നല്‍കും. പിരിച്ചുവിടല്‍ തിയതി വരെയുള്ള ദിവസത്തെ ലഭിക്കാത്ത ശമ്പളം, ലീവ് എന്‍ക്യാഷ്മെന്റ്, ജീവനക്കാരുടെ യോഗ്യതയനുസരിച്ച് ഗ്രാറ്റുവിറ്റി, ഒരുമാസം നോട്ടീസ് പിരീഡിനുള്ള ശമ്പളം എന്നിവയും ടോപ്പ് അപ്പായി രണ്ട് മാസത്തെ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് രാജിവച്ചവര്‍ക്ക് മാത്രമാകും ബാധകം.

എഐ വര്‍ക്ക്ലോഡുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കാന്‍ നിക്ഷേപം നടത്തുകയാണ് ഒറാക്കിള്‍. എന്നാല്‍ നിലവിലെ ഡാറ്റാബേസ് ബിസിനസ് തുടരുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ജീവനക്കാരെ വലിയ തോതില്‍ പിരിച്ചു വിടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.