ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട് എന്ന് ബിജെപി നേതാവ്; രാജ്യത്ത് നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കാന്‍ ഉപദേശം

ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട് എന്ന് ബിജെപി നേതാവ്; രാജ്യത്ത് നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കാന്‍ ഉപദേശം

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന ചോദ്യവുമായി ബിജെപി നേതാവ് വിഷ്ണു വര്‍ധന്‍ റെഡ്ഡി. ബിജെപി ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു വര്‍ധന്‍ റെഡ്ഡി.

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച ബിജെപി നേതാവ്, രാജ്യത്ത് എഫ്‌സിആര്‍എ നിയമ ഭേദഗതി നടപ്പാക്കുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം നാട്ടിലെ വിഭവങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലേ എന്നാണ് അദേഹത്തിന്റെ ചോദ്യം.

തട്ടിപ്പ് നടത്തുന്നവര്‍ക്ക് മാത്രമേ വിദേശ ഫണ്ടിന്റെ ആവശ്യമുള്ളൂ എന്നും സത്യസന്ധമായി സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നുമാണ് ബിജെപിയുടെ നിലപാടെന്ന് വിഷ്ണു വര്‍ധന്‍ പറഞ്ഞു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കമുള്ളവര്‍ വിവിധ വിഭാഗങ്ങളെ അനുനയിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദേശ ഫണ്ടിങില്‍ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര നിലപാട് പുറത്തു വരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.