ജനവിധി മാനിച്ച് പിണറായി പടിയിറങ്ങുന്നു; പുതിയ സർക്കാർ വരും വരെ കാവൽ മുഖ്യമന്ത്രിയായി തുടരും

ജനവിധി മാനിച്ച് പിണറായി പടിയിറങ്ങുന്നു; പുതിയ സർക്കാർ വരും വരെ കാവൽ മുഖ്യമന്ത്രിയായി തുടരും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ദൂതൻ വഴിയാണ് അദേഹം രാജിക്കത്ത് കൈമാറിയത്.

രാജി സ്വീകരിച്ചതായി അറിയിച്ച ഗവർണർ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് കൈമാറിയ ശേഷം മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല. നാളെ രാജിവയ്ക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ നൽകിയിരുന്ന സൂചന. അതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനം അതിവേഗം പിണറായി രാജിവച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ 98 സീറ്റുകളുമായി അധികാരം നിലനിർത്തിയ എൽഡിഎഫിന് ഇത്തവണ വെറും 35 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. 102 സീറ്റുകൾ നേടി ചരിത്രപരമായ വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്.

മൂന്ന് സീറ്റുകളിൽ വിജയിച്ചുകൊണ്ട് എൻഡിഎ മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാനത്ത് ഉടൻ തന്നെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.