ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി പ്രതിരോധ സേനകള്‍. ഭീകരതയ്‌ക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സേനാ മേധാവികള്‍ പറഞ്ഞു.
മുന്‍ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി, മുന്‍ ഡിഡിഎഒ എയര്‍ മാര്‍ഷല്‍ അവധേഷ് കുമാര്‍ ഭാരതി, ഡിജിഎന്‍ഒ വൈസ് അഡ്മിറല്‍ എ.എന്‍ പ്രമോദ്, ലെഫ്റ്റനന്റ് ജനറല്‍ സുബിന്‍ മിനിവാള്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
ഭീകരര്‍ക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ തിരിച്ചടി നല്‍കിയെന്നും സര്‍ക്കാരില്‍ നിന്ന് പരിപൂര്‍ണ സഹകരണം ലഭിച്ചുവെന്നും സേനാ മേധാവികള്‍ പറഞ്ഞു. പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സേനാ മേധാവികള്‍ ആദരം അര്‍പ്പിച്ചു.