ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കും. എണ്ണക്കമ്പനികള്‍ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് മെയ് 15 ന് മുന്‍പായി വില വര്‍ധന ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 40 മുതല്‍ 50 രൂപ വരെ വര്‍ധനയുണ്ടാകാനും സാധ്യതയുണ്ട്. മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങള്‍ മൂലം ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നിന്ന് 126 ഡോളറായി ഉയര്‍ന്നു. ഇത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നു എന്നാണ് കണക്ക്.
അതേസമയം ഇന്ധന വില വര്‍ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് പൊതുജനം.