ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ദേശീയ നേതൃത്വവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ച അവസാനിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. ചര്‍ച്ചയ്ക്ക് ശേഷം കേരളത്തിലെ നേതാക്കള്‍ ദീപാ ദാസ് മുന്‍ഷിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടിട്ടും തീരുമാനമായില്ല. മൂന്ന് നേതാക്കളോടും ദേശീയ നേതൃത്വം വിശദമായി സംസാരിച്ചു. ഞായറാഴ്ച വീണ്ടും ഘടക കക്ഷികളുമായി ആശയ വിനിമയം നടത്തും.
സോണിയാ ഗാന്ധിയുമായി കൂടി ഹ്രസ്വ ചര്‍ച്ച നടത്തിയതിന് ശേഷം വൈകാതെ പ്രഖ്യാപനം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി.