കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ഹൈക്കമാന്‍ഡിന്റെ കൂടിക്കാഴ്ച; മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ഹൈക്കമാന്‍ഡിന്റെ കൂടിക്കാഴ്ച; മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാല്‍ ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശ വാദം ഉന്നയിക്കുന്ന കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.

കെ.സുധാകരന്‍, കെ. മുരളീധരന്‍, വി.എം സുധീരന്‍, ഷാഫി പറമ്പില്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് അയച്ച രഹസ്യ നിരീക്ഷകരും ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.