'ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ട'; ധൂര്‍ത്തുകള്‍ ഒഴിവാക്കി ലളിത ഭരണം ആരംഭിക്കാനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി

'ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ട'; ധൂര്‍ത്തുകള്‍ ഒഴിവാക്കി ലളിത ഭരണം ആരംഭിക്കാനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ സാമ്പത്തിക ധൂര്‍ത്തുകള്‍ ഒഴിവാക്കി ലളിതമായ ഭരണം ആരംഭിക്കാന്‍ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വലിയ തുക ചെലവഴിച്ച് നവീകരിക്കുകയോ മോടിപിടിപ്പിക്കുകയോ വേണ്ടെന്ന് അദേഹം പൊതുഭരണ വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.

അത്യാവശ്യമായ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നും പുതിയതായി ചുമതലയേല്‍ക്കുന്ന മന്ത്രിമാരുടെ മന്ദിരങ്ങളിലും യാതൊരുവിധ ആഡംബര പണികളും പാടില്ലെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്ലിഫ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

4.2 ഏക്കര്‍ കോമ്പൗണ്ടിലായി, ഏഴ് കിടപ്പുമുറികളും ഒരു ഓഫീസ് മുറിയും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെ 15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ക്ലിഫ് ഹൗസ്. ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള മന്ത്രി മന്ദിരങ്ങളില്‍ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണവും മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.