തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ സംഘങ്ങള് വഴി നേരിട്ട് നെല്ല് സംഭരിക്കാന് തീരുമാനം. പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്, കോട്ടയം ജില്ലകളിലാണ് ഇത്തരത്തിൽ നെല്ല് സംഭരണം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച യോഗത്തിലാണ് തീരുമാനം.
28 രൂപ 5 പൈസ നിരക്കിലാണ് ഒരു കിലോ നെല്ല് സംഭരിക്കാന് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 14 രൂപയ്ക്കാണ് സ്വകാര്യ ഏജൻസികൾ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നല്കാനും തീരുമാനിച്ചിട്ടുണ്ട്. 100 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് നെല്ല് ശേഖരിക്കുന്നത്. ശേഖരിക്കുന്ന നെല്ല് അരിയാക്കി സഹകരണ സംഘങ്ങൾ മുഖേന വില്പ്പന നടത്താനാണ് പദ്ധതി.