അതിവേഗ റെയില്‍ ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ; വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

അതിവേഗ റെയില്‍ ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ; വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

ഫയല്‍ നീക്കം വേഗത്തിലാകാന്‍ ഡേറ്റാ ഡ്രിവണ്‍ ഭരണം.

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രോട്ടോകോള്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും കാലതാമസം വരില്ലെന്നും അദേഹം പറഞ്ഞു. ഫയല്‍ നീക്കം വേഗത്തിലാകാന്‍ ഡേറ്റാ ഡ്രിവണ്‍ ഭരണത്തിലേക്ക് നീങ്ങുകയാണ്. വിവിധ വകുപ്പുകളിലെ ഫയല്‍നീക്കം സംബന്ധിച്ച് അറിയാന്‍ പുതിയ സംവിധാനം നടപ്പാക്കും.

അതിവേഗ റെയില്‍ പദ്ധതി പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതി അറിയിച്ചത്. കെ. റെയിലിന് പറ്റിയ അബദ്ധം ആവര്‍ത്തിക്കരുത്. പദ്ധതിയില്‍ സര്‍ക്കാര്‍ വീണ്ടും പഠനം നടത്തും. ഭൂമി ലഭ്യതയടക്കം പരിശോധിക്കും.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ ആരും പരാതി പറഞ്ഞിട്ടില്ല. നിയമനത്തിന് ശുപാര്‍ശ നല്‍കിയത് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസാണ്. വിശദ പരിശോധനയ്ക്ക് ശേഷമാണ് നിയമനം നടത്തിയത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ല.

എന്‍എസ്എസിന് കാണാന്‍ അവസരം നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജി. സുകുമാരന്‍ നായരോട് കാര്യമായി ഫോണില്‍ സംസാരിച്ചു. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. അദാനി ഗ്രൂപ്പിന് ഇളവ് നല്‍കിയത് ഇടത് സര്‍ക്കാരാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.