ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിൽ നടപടി; എം.ആര്‍ അജിത് കുമാറിന് സസ്പെന്‍ഷന്‍

ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിൽ നടപടി; എം.ആര്‍ അജിത് കുമാറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി. അദേഹത്തെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ സസ്പെൻഷൻ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.

അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന തരത്തിൽ നേരത്തെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ റിപ്പോർട്ട് എത്തുന്നതും സസ്പെൻഷൻ നടപടി ഉണ്ടാകുന്നതും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.