ഒരു മാതാപിതാക്കള്‍ക്കും ഈ ഗതിവരരുത്: വാളയാർ പെൺകുട്ടികളുടെ അമ്മ

ഒരു മാതാപിതാക്കള്‍ക്കും ഈ ഗതിവരരുത്: വാളയാർ പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം: മുഴുവന്‍ പ്രതികളും രക്ഷപെടാന്‍ കാരണം പൊലീസാണെന്നും ഒരു മാതാപിതാക്കള്‍ക്കും ഈ ഗതിവരരുതെന്നും വാളയാർ പെണ്‍കുട്ടികളുടെ അമ്മ. വാളയാറിൽ ദലിത് സഹോദരിമാര്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരത്തിലാണ് അമ്മ ഈ കാര്യം ഉന്നയിച്ചത്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. 

അതേസമയം സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് ഉത്തർപ്രദേശിലെ ആദിത്യ യോഗയും കേരളത്തിലെ പിണറായി വിജയനും ഒരേ പാതയിൽ സഞ്ചരിക്കുന്നു എന്നാരോപിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ഈ കുടുംബത്തെ വഞ്ചിച്ചുവെന്നും ഇത് കേരളത്തിന്റെ കണ്ണീരായി കണക്കാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാളയാര്‍ സമരസമതിയുടെ നേതൃത്വത്തില്‍ നേരത്തെ ഹൈക്കോടതിക്ക് മുന്നില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി തേടി അമ്മ തന്നെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരമാരംഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം വൈകിട്ട് അവസാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.