വാഷിംഗ്‌ടൺ :അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ കിംഗ് സൂപ്പേഴ്‌സ് എന്ന സൂപ്പർ മാർക്കറ്റിൽ വെടിയുതിർത്ത അഹ്മദ് അൽ അലിവി അലിസയ എന്ന സിറിയൻ അഭയാർത്ഥിയെ ചൊവ്വാഴ്ച പോലീസ് അധികൃതർ തിരിച്ചറിഞ്ഞു. ഒരു പോലീസ് ഓഫിസർ അടക്കം പത്തുപേരാണ് അക്രമിയുടെ വെടിവെയ്പ്പിൽ തിങ്കളാഴ്ച മരണമടഞ്ഞത് .
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള 21 കാരന്റെ പേര് ബോൾഡർ പോലീസ് മേധാവി മാരിസ് ഹെറോൾഡ് വാർത്താ സമ്മേളനത്തിലൂടെയാണ് പുറത്തുവിട്ടത് .അക്രമങ്ങൾക്ക് ഇയാളെ പ്രേരിപ്പിച്ച സംഭവം എന്താണ് എന്ന് പോലീസ് ഇതുവരെ വ്യക്തമായിട്ടില്ല . പ്രതിയുടെ ഡെൻവറിലുള്ള വീട്ടിൽ നടത്തിയ തെരച്ചിലിൽ മറ്റ് ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു . തിങ്കളാഴ്ച ആക്രമണത്തിന് ഉപയോഗിച്ച ആയുധം എആർ -15-സ്റ്റൈൽ പിസ്റ്റളാണ്. സംഘടിതമായ ആക്രമണമല്ല ഉണ്ടായത് എന്ന് അധികാരികൾ വിശ്വസിക്കുന്നു . എങ്കിലും കൂടുതൽ അന്വേഷങ്ങൾ നടക്കുന്നു .
കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് വാറണ്ട് തയ്യാറാക്കിയത് . കൊളറാഡോ ജുഡീഷ്യൽ ബ്രാഞ്ച് പ്രസിദ്ധപ്പെടുത്തിയ രേഖകൾ പ്രകാരം വ്യാഴാഴ്ച രാവിലെ 8:15 ന് കുറ്റവാളിയെ കോടതിയിൽ ഹാജരാക്കും.
വെടിവയ്പ്പിന് രണ്ടു ദിവസം മുൻപ് അഹ്മദ് അൽ അലിവി അലിസ എആർ-സ്റ്റൈൽ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാൻഡ്‌ഗണും പിടിച്ചുകൊണ്ട് പ്രത്യേക തരം വസ്ത്രവും ധരിച്ച്, കൊളറാഡോയിലെ തന്റെ വീട്ടിൽ ഇരുന്നതായി കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് 16 ന് അക്രമി ഒരു എആർ 556 പിസ്റ്റൾ വാങ്ങിയതായി രേഖകൾ പറയുന്നു.
സിറിയയിൽ നിന്ന് കുടിയേറിയ അഹമദ് അലിസയെ മാനസികരോഗം ബാധിച്ചിരിക്കാമെന്ന് 34 കാരനായ സഹോദരൻ അലി അലിവി അലിസ പറഞ്ഞു.പക്ഷെ സ്‌കൂൾ കാലഘട്ടത്തിലും അലിസാ അക്രമണകാരിയായിരുന്നു . 2017 നവംബറിൽ ഒരു സഹപാഠിയുടെ മുഖത്ത് പലതവണ കുത്തിയതിന് ശിക്ഷാ നടപടികൾ നേരിട്ടിരുന്നു.
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു; അക്രമി പിടിയില്‍