മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്.
"ഒരു വെർജീനിയൻ വെയിൽക്കാലം '' എന്ന ഏഴാച്ചേരിയുടെ കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചത് സന്തോഷകരമാണ്. അദ്ദേഹത്തിന് അഭിന്ദനങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.