ചൈനയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് അമേരിക്ക

ചൈനയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് അമേരിക്ക

ചൈനയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് അമേരിക്ക

വാഷിംഗ്ടൺ: അതിർത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചതായി അമേരിക്ക. ചൈനയുടെ നിലപാടിൽ മാറ്റം കൊണ്ടുവരാൻ ചർച്ചകൾ കൊണ്ടോ കരാറുകൾ കൊണ്ടോ സാധിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സമയമായെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അതിർത്തിയിലെ അധിനിവേശം ഇന്ത്യയുമായുള്ള അതിർത്തിയിലും വ്യക്തമാണ്. ഏകദേശം അഞ്ചു മാസത്തോളമായി ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട് രണ്ട് രാജ്യങ്ങളും തമ്മിൽ ഉന്നത നയതന്ത്രതല ചർ ച്ചകളും സൈനിക തല ചർച്ചകളും നടന്നിരുന്നു. എന്നാൽ  ഇ തൊന്നും പ്രശ്ന പരിഹാരത്തിലേക്ക് എത്തിയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.