കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതിചേർക്കപ്പെടുന്നതിൽ അന്തിമ തീരുമാനം ചൊവ്വാഴ്ച.
രണ്ട് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നൽകി. ശനിയാഴ്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.
കസ്റ്റംസ് ഇതുവരെയും ശിവശങ്കർക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ കസ്റ്റംസ് അന്തിമ തീരുമാനം എടുക്കുക. ഇത് നാലാം തവണയാണ് കസ്റ്റംസ് ശിവശങ്കരെ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകുന്നത്.