ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ട് തവണ കോടതി നോട്ടീസ് നൽകിയിരുന്നെങ്കിലും ശ്രീറാം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് വെങ്കിടരാമനും വഫാ ഫിറോസും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായത്.  

കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നതിനായി ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3നു പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. അതേസമയം, അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.