കോഴിക്കോട്: നേപ്പാളില്‍ കുടുങ്ങിയ ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നാട്ടിലെത്തുമോ എന്ന ഉറപ്പായിട്ടില്ല. വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. ഞായറാഴ്ച കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍ വന്ന ശേഷം റോഡ് മാര്‍ഗം ഡല്‍ഹിയിലെത്താനാണു ഇപ്പോള്‍ ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്.ബിബിന്‍ ജോര്‍ജാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നേപ്പാളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ധര്‍മ്മജന്‍ ഷൂട്ടിംഗിന് വേണ്ടി നേപ്പാളിലേക്ക് പോകുന്നത്. വലിയ വിജയപ്രതീക്ഷയിലാണ് ധര്‍മ്മജന്‍. മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ലെന്നും ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് ഇവിടെ വിജയം നേടാന്‍ കഴിയുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വെ ഫലം ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിന് അനുകൂലമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.