വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. ധര്‍മ്മടത്ത് മത്സരിക്കാന്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്, അതില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.

നീതി നിക്ഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധമായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കാനെത്തിയത്. മക്കളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കേസിലെ സി.ബി.ഐ. അന്വേഷണം തുടങ്ങി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നായിരുന്നു ആരോപണം. കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.