സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: മന്ത്രിമാര്‍ ആരൊക്കെ എന്നതിലും ചര്‍ച്ച

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: മന്ത്രിമാര്‍ ആരൊക്കെ എന്നതിലും ചര്‍ച്ച

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. തുടര്‍ഭരണം നേടിയ ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന നേതൃയോഗം ചേരുന്നത്. സിപിഎമ്മില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനമാണ് മുഖ്യ അജണ്ട. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികള്‍ സംബന്ധിച്ചും പ്രാഥമികമായ ചര്‍ച്ചകള്‍ നടക്കും. കുണ്ടറയിലെ തോല്‍വി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ കാവല്‍ മന്ത്രിസഭ തുടരുന്നത് ഗുണകരമല്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭയുടെ രൂപീകരണ നടപടികള്‍ വേഗത്തിലാക്കും. അതിനായി സിപിഎം സംസ്ഥാനസമിതി, ഇടതുമുന്നണി യോഗങ്ങള്‍ എത്രയും വേഗം വിളിച്ചുചേര്‍ക്കും. രണ്ട് യോഗങ്ങളുടെയും തീയതി ഇന്ന് തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.