മല്യയേയും നീരവ് മോദിയേയും കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി

മല്യയേയും നീരവ് മോദിയേയും കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി

ന്യുഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളായ നീരവ് മോദിയെയും വിജയ് മല്യയെയും എത്രയും വേഗം കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്. സാമ്പത്തിക കുറ്റവാളികളെ വിചാരണയ്ക്കായി എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (യൂറോപ്പ് വെസ്റ്റ്) സന്ദീപ് ചക്രവര്‍ത്തി വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിക്കേസില്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ബ്രിട്ടീഷ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പലായനം ചെയ്ത വ്യവസായി നീരവ് മോദിയെ കൈമാറാന്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. 2020 ഏപ്രിലില്‍ കൈമാറുന്നതിനെതിരായ അപ്പീലും അടുത്ത മാസം യുകെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരവും മല്യയ്ക്ക് നഷ്ടമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.