ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്പോര്‍ട്ട് സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു. രാജ്യത്ത് ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടിന്റെ സ്വഭാവം അടിമുടി മാറാന്‍ ഒരുങ്ങുന്നത്.
പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടിന്റെ സ്വഭാവം അടിമുടി മാറാനൊരുങ്ങുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത ബയോമെട്രിക് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്ന എംബഡഡ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ചിപ്പുകള്‍ ഘടിപ്പിച്ച പാസ്പോര്‍ട്ടുകളാണ് ഇനി പ്രചാരത്തിലുണ്ടാവുക.
ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇതിലൂടെ തട്ടിപ്പ്, കൃത്രിമം, പാസ്പോര്‍ട്ടിന് ഉണ്ടാകുന്ന തേയ്മാനം എന്നിവ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്റര്‍ലോക്കിങ് മൈക്രോലെറ്ററുകള്‍, റിലീഫ് ടിന്റുകള്‍ എന്നിവയും പുതിയ പാസ്‌പോര്‍ട്ടിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പുതുതായി ഇഷ്യൂ ചെയ്യുന്ന എല്ലാ പാസ്‌പോര്‍ട്ടുകളും ഇ-പാസ്‌പോര്‍ട്ടുകളായിരിക്കും. നിലവില്‍ ഇലക്ട്രോണിക് അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ അവയുടെ കാലാവധി തീരുന്നത് വരെ സാധുവായി തുടരും. 2035 ജൂണോടെ ഇ-പാസ്‌പോര്‍ട്ടുകളിലേക്ക് പൂര്‍ണമായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.