ജന്മഭൂമിയിന്ന് സ്വപ്നഭൂമി

ജന്മഭൂമിയിന്ന്  സ്വപ്നഭൂമി

ചിറകടിച്ചുയരും എന്നോർമ്മതൻ
ഓളങ്ങളിൽ ഇന്ന് ജന്മഭൂമി സ്വപ്നഭൂമിയായി...
ഉന്നത ജീവിത നിലവാരം കാംഷിച്ചുകൊണ്ട്…..
വേണ്ടപ്പെട്ടവരെയും വേണ്ടതിനെ-
യുമെല്ലാം ഉപേക്ഷിച്ച് …………
അക്കരപ്പച്ച തേടിയലഞ്ഞു ഞാൻ
ഇക്കരെ എത്തുവാൻ ഇപ്പോൾ….
ഒരു അതിമോഹമെൻ മനസിൽ...
സ്വപ്നങ്ങൾ പീലി വിടർത്തും നല്ലൊരു……...
നാളെക്കായി കാതോർത്തു…….
ജന്മനാടിൻ സ്പന്ദനങ്ങൾക്കായി
ആസ്വദിക്കുന്നീ അകലങ്ങളിലി-
രുന്നെൻ ജന്മനാടിൻ സൗന്ദര്യം…...

ശ്രുതിയിലും സ്മൃതിയിലും തെളിഞ്ഞു
നിൽക്കുമെന്നും ഓർമ്മകളായി…...
വരുന്നു മനസ്സിൽ ജന്മഭൂമി തൻ നല്ലോർമകൾ ……...
കളി കൂട്ടരും ബന്ധുമിത്രാദികളും………..
പ്രവർത്തന മേഖലകളുമെല്ലാം
മൊരു കയ്യിൽ ഒതുക്കി……...
ഓടിച്ചാടി നടന്നൊരു കാലവും….
പ്രതീക്ഷകളും പ്രത്യാശകളും….
മുൻവിധികളും പിൻവിധികളുമായി….
കഴിഞ്ഞ നല്ല നാളുകളെ ഓർക്കുന്നു……
വീണ്ടും ആസ്വദിക്കുവാൻ കഴിയുമോ?
ഉള്ളം പിടയുന്നു പച്ചപ്പട്ടു വിരിച്ച വയലേലകളെ…
തഴുകിയൊഴുകുന്ന പുഴയിൽ നീന്തിത്തുടിക്കുവാൻ…..
കൂട്ടുകാരൊത്തു മത്സരിച്ചോടി,
തോർത്തുമുണ്ടിനാൽ…. ചെറു
മീനുകളെ കോരിയെടുത്തും….
വഴിയോരത്തെ മാവിൽനിന്ന്…
കല്ലെറിഞ്ഞു വീഴ്ത്തിയ മാമ്പഴം
പങ്കിട്ടെടുത്തതും എല്ലാമൊരു സുന്ദര
സ്വപ്നമായി ഉള്ളിലുണരുന്നു…..
വേണ്ടവരെയും വേണ്ടപ്പെട്ടവരെയുമിനി
വീണ്ടും കാണുവാൻ കഴിയുമോ ദൈവമേ …
നിന്നിൽ പ്രത്യാശ വെച്ച്വരാരും…..
പരാജയപ്പെട്ടിട്ടില്ല എന്നോർത്ത്…….
ഉത്തമബോധ്യത്തോടെ ദൈവമേ
പ്രതീക്ഷയോടെ ഞാൻ മുന്നേറിടുന്നു…..
ദൈനംദിനം ഞാൻ മുന്നേറിടുന്നു...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.