വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി; ചില തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയെന്ന് വിമര്‍ശനം

വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി; ചില തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം.

വാര്‍ഡുതല സമിതികള്‍ രൂപീകരിക്കുന്നതില്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ട്. ഇത് അടിയന്തരമായി തിരുത്തണം.

വാക്‌സിനേഷനില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കണം. ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.