മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ

കൊച്ചി: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് രൂക്ഷമായി വിമർശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധപതിച്ചു എന്ന് കെമാല്‍ പാഷ പറഞ്ഞു. ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുമെന്ന് താന്‍ കരുതിയതല്ലെന്നും, പ്രതിപക്ഷത്തിന്റെ പ്രകടനം അത്ര മോശയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനെ മറികടന്ന് തുടര്‍ഭരണം ഉറപ്പിക്കാനായത് പിണറായി വിജയന്റെ കഴിവാണ്. ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചു. അവരെ എടുത്തുകളഞ്ഞ് സ്വന്തമായി ഭരിച്ചാല്‍ നന്നാവും. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങള്‍ മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കത്വ പെണ്‍കുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'അഴിമതികള്‍ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച്‌ കണക്കുമില്ല ഒന്നുമില്ല, അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. '- കെമാല്‍ പാഷ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.