അമേരിക്ക: 5ജി സാങ്കേതികവിദ്യയിലേക്ക് പ്രവേശിച്ച് മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ആപ്പിള്‍. ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആയ ഐഫോണ്‍ 12 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിങ്ങനെ രണ്ടു സ്മാര്‍ട്‌ഫോണുകളാണ് ഐഫോണ്‍ 12 പരമ്പരയില്‍ ഒക്ടോബർ 13നു നടത്തിയ വിർച്വൽ ലോഞ്ചിങ്ങിൽ പുറത്തിറക്കിയത്.
അത്യാകര്‍ഷകമായ അലൂമിനിയം ബോഡിയിൽ രൂപകല്‍പന ചെയ്തിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകള്‍ക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്‌സല്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണുള്ളത്. 2,000,000:1 കോണ്‍ട്രാസ്റ്റ് അനുപാതമുള്ള സ്‌ക്രീനില്‍ 1200 നിറ്റ്‌സ് ബ്രൈറ്റ്‌നെസുണ്ട്.
ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ചിപ്പാണ് ഈ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ജിപിയു, സിപിയു പ്രവര്‍ത്തനം 50 ശതമാനം മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ആണിതെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.
വലുപ്പത്തില്‍ മാത്രമാണ് ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും തമ്മില്‍ വ്യത്യാസമുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
ഡ്യുവല്‍ ക്യാമറ സംവിധാനമാണു ഐഫോണ്‍ 12 ലും ഐഫോണ്‍ 12 മിനിയിലും ഉള്ളത്. ഇതില്‍ 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഒപ്പം ഫ്‌ളാഷും നല്‍കിയിട്ടുണ്ട്. ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനങ്ങള്‍ ഇതിലുണ്ട്. മികച്ച ചാർജിങ് അനുഭവത്തിനായി മാഗ്-സേഫ് വയർലെസ് ചാർജിംഗ് സംവിധാനം നല്കിയിരിക്കുന്നു.
ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ നീല, പച്ച, കറുപ്പ്, വെള്ള, ചുവപ്പ് എന്നിവയുൾപ്പെടെ അഞ്ച് മനോഹരമായ ഫിനിഷുകളിൽ ലഭ്യമാണ്. ഐഫോൺ 12 നായുള്ള പ്രീ-ഓർഡറുകൾ ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കും, ഒക്ടോബർ 23 വെള്ളിയാഴ്ച മുതൽ വിതരണം ആരംഭിക്കും. ഐഫോൺ 12 മിനി നവംബർ 6 വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡറുകൾ സ്വീകരിക്കും. നവംബർ 13 വെള്ളിയാഴ്ച മുതൽ സ്റ്റോറുകളിൽ ലഭ്യമാക്കുകയും ചെയ്യും. ഏകദേശ വില നിലവാരം താഴെ കാണുന്ന വിധത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.