മാനന്തവാടി: വയനാട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് കൗണ്‍സിലിംഗിലൂടെ മാനസിക ആരോഗ്യവും പ്രതീക്ഷയും നല്‍കുന്നതിന് വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ യുവര്‍ നെയ്ബര്‍ അസോസിയേഷന്‍ എന്ന സന്നദ്ധ സംഘടന രംഗത്ത്.
കോവിഡ് രോഗികള്‍ക്ക് ഫോണ്‍ കൗണ്‍സിലിംഗ് വഴി മനസിന് ധൈര്യവും പ്രതീക്ഷയും നല്‍കി രോഗത്തെ അതിജീവിക്കാന്‍ സഹായിക്കുക എന്നതാണ് 'ഐ ആം ഒക്കെ, പെര്‍ഫെക്റ്റ് ഒക്കെ' പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. ഡോക്ടര്‍മാര്‍, മനോരോഗ വിദഗ്ദര്‍, മനശാസ്ത്രജ്ഞര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, അധ്യാപകര്‍, സന്യാസിനികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ യുവര്‍ നെയ്ബര്‍ അസോസിയേഷന്‍ സെക്രട്ടറി ഫാ. ലാല്‍ ജേക്കബ് പൈനുങ്കലിനെ 9495065656 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ അശോകന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.