കൊച്ചി: വില്ലന്‍ വേഷങ്ങള്‍ തനിമയോടെ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ പി.സി ജോര്‍ജ് (74) അന്തരിച്ചു. വൃക്കരോഗ ബാധിതനായി ചികില്‍സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്‍.
പൊലീസിലിരിക്കെ 'അംബ, അംബിക, അംബാലിക' എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ജോര്‍ജ് സ്‌പെഷല്‍ ബ്രാഞ്ച് എസ്പി ആയാണ് വിരമിച്ചത്. കെ.ജി.ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. നിരവധി പ്രഫഷനല്‍ നാടകങ്ങളിലും വേഷമിട്ടു.
'ഇന്നലെ', 'ചാണക്യന്‍', 'ആയിരപ്പറ', 'സംഘം', 'ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്', 'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍' തുടങ്ങി 78 സിനിമകളില്‍ അഭിനയിച്ചു. 'സംഘം' സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.
ഭാര്യ: കൊച്ചു മേരി. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍ റിജോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.